ദോഹ: മികച്ച സാമ്പത്തിക പരിഷ്‌കാരവുമായി ഖത്തര്‍ സര്‍ക്കാര്‍. വിദേശ നിക്ഷേപകരുടെ സംരംഭങ്ങള്‍ക്ക് നൂറ് ശതമാനം ഉടമസ്ഥാവകാശം അനുവദിച്ചു കൊണ്ടാണ് ഖത്തര്‍ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. സാമ്പത്തിക മേഖലയുടെ ഏതാണ്ട് ഭൂരിഭാഗം മേഖലകളിലും ഈ തീരുമാനം ബാധകമായിരിക്കും.
സാമ്പത്തിക ശക്തിയില്‍ മൂന്നാം സ്ഥാനത്തുള്ള രാജ്യം സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് വിദേശ നിക്ഷേപകര്‍ക്ക് ഉടമസ്ഥാവകാശം അനുവദിച്ചിരിക്കുന്നത്. 2014 മധ്യത്തോടെ ഉണ്ടായ പെട്രോള്‍ വിലയിടിവ് ഖത്തറില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമായിരുന്നു.
ഇതിനെ മറികടക്കാനും വേണ്ടിയിട്ടാണ് ഖത്തറിന്റെ പുതിയ പരിഷ്‌കരണം. കൂടാതെ ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കുന്നതിന്റെ ഭാഗവുമാണ് നടപടി.