ലോകത്ത് ഏറ്റവും അധികം വളര്‍ച്ച കൈവരിച്ച സമ്പദ് വ്യവസ്ഥ ഖത്തറിന്റേതെന്ന് റിപ്പോര്‍ട്ട്

ദോഹ : ലോകത്ത് ഏറ്റവും അധികം വളര്‍ച്ച കൈവരിച്ച സമ്പദ് വ്യവസ്ഥ ഖത്തറിന്റേതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍ക്കിടയില്‍ ഖത്തര്‍ പത്തര ശതമാനം വളര്‍ച്ചയാണ് സാമ്പത്തിക വ്യവസ്ഥയില്‍ ഉയര്‍ച്ച കൈവരിച്ചത്.

ഒമ്പത് ശതമാനം വളര്‍ച്ച കൈവരിച്ച ചൈന രണ്ടാം സ്ഥാനത്തും എട്ട് ശതമാനം വളര്‍ച്ച കൈവരിച്ച ആഫ്രിക്കന്‍ രാഷ്ട്രമായ എത്യോപിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

രാജ്യത്തെ ബാങ്കുകളിലെ വളര്‍ച്ച നിരക്ക് അഞ്ചു ശതമാനവും ഖത്തര്‍ ബാങ്കുകള്‍ ഓഹരി ഉടമകള്‍ക്ക് നല്‍കി വരുന്ന വിഹിതത്തിലും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പ്രകടമാണ്. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലും ഖത്തറിന്റെ വളര്‍ച്ച നിരക്ക് പ്രകടമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Top