ദോഹ: കൊവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ശക്തമായ നടപടി ക്രമങ്ങള്‍ക്കിടയില്‍ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രവേശന അനുമതി നല്‍കി ഖത്തര്‍. ഫിലിപ്പൈന്‍സ്, ഇന്ത്യ, ശ്രീലങ്ക, കെനിയ, എത്യോപ്യ, ബംഗ്ലാദേശ്, എറിട്രിയ എന്നീ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അനുമതി. ഈ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഗാര്‍ഹിക തൊഴിലാളികളായി നിയമിക്കാനാണ് അനുമതി.
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് താത്ക്കാലികമായി കുടിയേറ്റ തൊഴിലാളികളുടെ നിയമനം നിര്‍ത്തിവെച്ച ശേഷം തൊഴിലാളികളെ നിയമിക്കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന നടപടികള്‍ തുടങ്ങുന്നതായി ഖത്തറിലെ ഭരണ വികസന മന്ത്രാലയം കഴിഞ്ഞ നവംബറില്‍ അറിയിച്ചിരുന്നു.
കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്ന സംസ്ഥാന കമ്മിറ്റിയുടെ യാത്രയും തിരിച്ചുമുള്ള നിബന്ധനകള്‍ അനുസരിച്ചായിരിക്കുമെന്ന് ലേബര്‍ എന്‍ട്രി പോളിസി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞയാഴ്ച രാജ്യത്തെ കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജോലിസ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനശേഷി 50 ശതമാനമായി കുറച്ചിരുന്നു. സൈനിക, സുരക്ഷാ, ആരോഗ്യ മേഖലകളില്‍ ഈ നിയന്ത്രണം ബാധകമല്ല. സിനിമകള്‍, തീയറ്ററുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി സലൂണുകള്‍, മ്യൂസിയം, പബ്ലിക് ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.