ഖത്തര്‍ പ്രശ്‌നം; പാക്ക് പ്രധാനമന്ത്രി സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: ഖത്തര്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ട് പാക്കിസ്ഥാനും. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമങ്ങളുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി.

വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്, സൈനികമേധാവി ഖ്വമര്‍ ജാവേദ് ബജ്‌വ എന്നിവരും പാക്ക് പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഖത്തര്‍ പ്രതിസന്ധി എത്രയും പെട്ടന്ന് പരിഹരിക്കപ്പെടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഷെരീഫ് വ്യക്തമാക്കി.

വരും ദിവസങ്ങളില്‍ നവാസ് ഷെരീഫ് യു എ ഇ, ബഹ്‌റിന്‍, ഖത്തര്‍ ഭരണാധികാരികളുമായും ചര്‍ച്ച നടത്തിയേക്കുമെന്നും വിവരങ്ങളുണ്ട്.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു എന്നാരോപിച്ച് ബഹ്‌റിന്‍, ഈജിപ്ത്, സൗദി അറേബ്യ, യു എ ഇ തുടങ്ങിയ അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു.

Top