പുതിയ ജോലി സാധ്യതകളുമായി ഖത്തര്‍

ഖത്തര്‍: കോവിഡ് വ്യാപന സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട വിദേശികള്‍ക്ക് അവസരങ്ങളുമായി ഖത്തര്‍. പുതിയ തൊഴില്‍ നോക്കുന്നതിനും തൊഴിലുള്ളവര്‍ക്ക് പുതിയ ജോലിയിലേക്ക് മാറുന്നതിനുമായാണ് ഖത്തര്‍ ചേമ്പര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചത്. സ്വകാര്യ കമ്പനികള്‍ക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്ന തരത്തിലാണ് പോര്‍ട്ടല്‍ പുതുക്കിയിരിക്കുന്നത്. തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റുമായി ബന്ധിപ്പിച്ചുകൊണ്ട് പുതിയ സേവനങ്ങളുള്‍പ്പെടുത്തിയാണ് വെബ്‌സൈറ്റ് നവീകരിച്ചത്.

തൊഴിലാളികളെ ആവശ്യമുള്ള കമ്പനികള്‍ക്ക് ഈ ലിങ്ക് വഴി വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാനും രജിസ്റ്റര്‍ ചെയ്യാനും കഴിയും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ സ്വന്തമായി യൂസര്‍നെയിമും പാസ് വേഡും ലഭിക്കും. ഇതോടെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളില്‍ നിന്നും തങ്ങള്‍ക്ക് അനുയോജ്യരായവരെ കമ്പനികള്‍ക്ക് തെരെഞ്ഞെടുക്കാന്‍ കഴിയും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ ഈ കമ്പനിയുടെ വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിനും ലഭ്യമാകുകയും ചെയ്യും.

Top