ഖത്തറില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരം; ഏകീകൃത സംവിധാനം ഉടന്‍

ത്തര്‍ തൊഴില്‍ പ്രശ്നങ്ങളും തര്‍ക്കങ്ങളും പരിഹരിക്കുന്നതിനായി ഏകീകൃത സംവിധാനം ഉടൻ നിലവിൽ വരുമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം മന്ത്രി യൂസഫ് ബിൻ മുഹമ്മദ് അൽ ഒത് മാൻ ഫഖ്രൂ. ജീവനക്കാര്‍ക്ക് തൊഴില്‍ സംബന്ധിച്ച് വരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിൽ ഉടമ പ്രതിനിധികളുമായി സഹകരിച്ച് രാജ്യാന്തര നയങ്ങൾ രൂപീകരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം അവര്‍ക്ക് വേണ്ടി സൃഷ്ടിക്കാനും ഖത്തര്‍ തയ്യാറാണ്. ഖത്തറിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അധികം പങ്കാളികള്‍ ആയത് തൊഴിലാളികള്‍ ആണ് അവരോട് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. തൊഴിലാളി സമൂഹത്തോടുള്ള ആദരവാണ് തൊഴിലാളി ദിനാഘോഷമെന്നും അദ്ദേഹം പറഞ്ഞു.

Top