ഖത്തറും, യുഎസും തമ്മിലുള്ള പങ്കാളിത്തം ദൃഢമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി

qatar

ദോഹ: ഖത്തറും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം ദൃഢമാണെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി.

സുരക്ഷ, തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തികം, പ്രതിരോധം എന്നീ മേഖലകളിലെല്ലാം ഇരുരാജ്യങ്ങളും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

കൂടാതെ അമേരിക്കയുടെ വിദേശത്തെ ഏറ്റവും വലിയ വ്യോമതാവളവും ഐ.എസിനെതിരേയുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ ആസ്ഥാനവും ദോഹയിലാണ് സ്ഥിതിചെയ്യുന്നതെന്നും അയല്‍രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും വാണിജ്യബന്ധങ്ങളില്‍ മറ്റ് രാജ്യങ്ങളുമായി തുറന്ന മനോഭാവം സ്വീകരിക്കുകയുമാണ് ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധത്തിലൂടെ ഖത്തര്‍ പഠിച്ച പാഠമെന്നും ഒരു അഭിമുഖത്തില്‍ ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

ഖത്തറിനെതിരേ ഗള്‍ഫ് രാജ്യങ്ങള്‍ നുണപ്രചാരണം നടത്തുകയാണെന്നും, അംഗീകരിക്കാനാകാത്ത ആരോപണങ്ങളാണ് ഗള്‍ഫ് രാജ്യങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിക്കുകയും ചെയ്തു.

Top