ഖത്തറുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ മൗറിറ്റാനിയ

ദോഹ: ഖത്തറുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍  മൗറിറ്റാനിയ  ഒരുങ്ങുന്നതായി വിദേശകാര്യ മന്ത്രാലയം. സൗദിയുടെ മധ്യസ്ഥതയില്‍ നാല് വര്‍ഷത്തിന് ശേഷമാണ് ഇരു രാജ്യങ്ങളുമായുള്ള ഉപരോധം അവസാനിച്ചത്. ഗള്‍ഫ് രാജ്യത്ത് കര, കടല്‍, വ്യോമ ഉപരോധം ഏര്‍പ്പെടുത്തി കൊണ്ട് 2017 ജൂണില്‍ ഖത്തറുമായുള്ള ഗതാഗതമാര്‍ഗ്ഗവും ബന്ധവും വെട്ടിക്കുറയ്ക്കുന്നതിലും റിയാദിനെയും സഖ്യകക്ഷികളെയും നൊവാച്ചോട്ട് പിന്തുടര്‍ന്നു.

തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നെന്നും ഇറാനുമായി വളരെ അടുപ്പമുള്ളവരാണെന്നുള്ള ആരോപണങ്ങള്‍ ഖത്തര്‍ നിരന്തരം നിഷേധിച്ചിരുന്നു. ജനുവരിയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നയതന്ത്ര പ്രവര്‍ത്തനത്തെ തുടര്‍ന്ന് ബഹിഷ്‌കരണം പിന്‍വലിക്കുകയും ഖത്തറിനെ പ്രാദേശിക മേഖലയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.

‘കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ തീവ്ര ചര്‍ച്ചയ്ക്കും ഒമാന്‍ സുല്‍ത്താനേറ്റിന്റെ പിന്തുണയോടെയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് മൗറിറ്റാനിയയും ഖത്തറും നയതന്ത്രബന്ധം പുനഃരാരംഭിക്കാനും തീരുമാനിച്ചു’, മന്ത്രാലയം ഞായാറാഴ്ച മൗറീഷ്യന്‍ വാര്‍ത്താ ഏജന്‍സിയ്ക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

Top