ദോഹ: ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കോ എല്‍.എം.ടി എന്‍ ജെറ്റുകള്‍ക്കായുള്ള അപേക്ഷ അമേരിക്കയ്ക്ക് ഔദ്യോഗികമായി സമര്‍പ്പിച്ച് ഖത്തര്‍. എഫ്-35 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള അപേക്ഷ ഖത്തര്‍ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.
സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനിയും സെപ്റ്റംബറില്‍ വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുന്നെന്നും യു.എസ് സര്‍ക്കാര്‍ വക്താവിനെ ഉദ്ദരിച്ച് ഖത്തറിലെ പ്രാദേശിക ദിനപത്രമായ ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ‘നയത്തിന്റെ കാര്യത്തില്‍, നിര്‍ദിഷ്ട പ്രതിരോധ വില്‍പ്പനയെക്കുറിച്ചോ, കൈമാറ്റങ്ങളെക്കുറിച്ചോ അമേരിക്ക സ്ഥിരീകരിക്കുകയോ അഭിപ്രായമെടുക്കുകയോ ചെയ്യുന്നില്ല. യു.എസും ഖത്തറും തമ്മില്‍ അടുത്ത ബന്ധമുണ്ട്. നിലവില്‍ എഫ്-35 എ, അഞ്ചാം തലമുറയിലെ സ്റ്റെലിറ്റി ഫൈറ്റര്‍ ജെറ്റ് എന്നിവയ്ക്ക് ഏകദേശം 80 ദശലക്ഷം ഡോളര്‍ ചിലവുവരുമെന്നാണ് വിവരം.