ദോഹ: ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മുറേ ഖത്തര്‍ ഓപ്പണ്‍ സെമിയില്‍ കടന്നു. സ്പെയിനിന്റെ നിക്കോളാസ് അല്‍മാഗ്രോയെ പരാജയപ്പെടുത്തിയാണ് മുറേ അവസാന നാലില്‍ ഇടംപിടിച്ചത്.
സ്കോര്‍: 76 (74), 75.
രണ്ടു സെറ്റിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായെങ്കിലും മുറേയുടെ അനുഭവസമ്പത്തിനുമുന്നില് പിടിച്ചുനില്ക്കാന് 44ാം റാങ്കുകാരനായ അല്മാഗ്രോയ്ക്കായില്ല.
സെമിയില്‍ തോമസ് ബെര്ഡിച്ച്ജോ വില്‍ഫ്രഡ് സോംഗ മത്സരത്തിലെ വിജയിയെയാണ് മുറേ നേരിടുന്നത്.