ചൂട് കുറയ്ക്കാനായി ഖത്തറില്‍ റോഡുകളുടെ നിറം മാറ്റി. കറുപ്പ് നിറത്തിലുള്ള റോഡ് നീല നിറത്തിലേക്ക് മാറ്റിയാണ് ഖത്തര്‍ പൊതുമരാമത്ത് വകുപ്പ് (Ashghal) പരീക്ഷണം നടത്തിയത്.
ദോഹയിലെ അബ്ദുള്ള ബിന്‍ ജാസ്മിന്‍ സ്ട്രീറ്റിലെ 200 മീറ്റര്‍ റോഡാണ് നീല നിറത്തിലേക്ക് മാറ്റിയത്. പതിനെട്ട് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് പ്രമുഖ ജാപ്പനീസ് കമ്പനിയുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കിയത്.
നീല നിറത്തിലുള്ള റോഡുകള്‍ താപനില 15- 20 ഡിഗ്രി വരെ കുറയ്ക്കുന്നമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി. റോഡിന്റെ താപനില അളക്കാനുള്ള സെന്‍സറുകളും ഈ നീല റോഡുകളിലുണ്ട്. പരീക്ഷണം വിജയകരമായാല്‍ ഖത്തറിലെ മറ്റ് പ്രധാന റോഡുകളും നീല നിറത്തിലേക്ക് മാറ്റുമെന്നും ഖത്തര്‍ പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.