ദോഹ: ഖത്തറിന്റെ ഔദ്യോഗിക ഇന്ധനോല്പാദന വിതരണ കമ്പനിയായ ഖത്തര്‍ പെട്രോളിയത്തിന്റെ പേര് മാറ്റി. ഇനി മുതല്‍ ഖത്തര്‍ എനര്‍ജി എന്ന പേരിലായിരിക്കും കമ്പനി അറിയപ്പെടുക.
കമ്പനി ആസ്ഥാനത്തു നടന്ന വര്‍ത്താ സമ്മേളനത്തില്‍ വെച്ച് ഊര്‍ജ്ജ മന്ത്രിയും ഖത്തര്‍ എനര്‍ജി തലവനുമായ സാദ്പു ഷെരീദ അല്‍ കാബി പുതിയ പേരും ലോഗോയും പുറത്തിറക്കി. നിങ്ങളുടെ ഊര്‍ജ്ജ പരിവര്‍ത്തന പങ്കാളി എന്നതാണ് കമ്പനിയുടെ പുതിയ മുദ്രാവാക്യം.
ഇതോടെ കമ്പനിയുടെ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമ അക്കൗണ്ടുക്കളുടെയെല്ലാം പേര് ഖത്തര്‍ എനര്‍ജി എന്നായി.