ദോഹ: പുതിയ സാമൂഹിക മാദ്ധ്യമ ഉപയോഗ വിലക്കുമായി ഖത്തർ. ആരോഗ്യ സംബന്ധമായ കാര്യങ്ങളും ജനങ്ങള്‍ അറിയേണ്ട മറ്റ് ചികില്‍സാ വിഷയങ്ങളും വിശദീകരിക്കുന്നതിന് ഡോക്ടര്‍മാര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുകയാണ് ആരോഗ്യ മന്ത്രാലയം ചെയ്യുന്നത്. എന്നാല്‍, ഖത്തറില്‍ ഉപയോഗിക്കുന്നതിന് ലൈസന്‍സ് നല്‍കിയിട്ടില്ലാത്ത ഏതെങ്കിലും ഉപകരണങ്ങളുടെയോ ചികില്‍സാ രീതികളുടെയോ മരുന്നുകളുടെയോ പരസ്യം ചെയ്യുന്നതും അത്തരം പരസ്യങ്ങള്‍ ഷെയര്‍ ചെയ്യുന്നതും വിലക്കിയിട്ടുണ്ട്.
മെഡിക്കല്‍ രംഗവുമായി ബന്ധപ്പെടാത്ത ഉപകരണങ്ങളുടെ പരസ്യത്തിന് ഡോക്ടര്‍മാര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ല. രോഗികളുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി കൈമാറരുതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ഡോക്ടര്‍മാര്‍ സോഷ്യല്‍ മീഡിയയിലൂടെ ചികില്‍സയുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്യുന്ന പരസ്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഖത്തര്‍ ആരോഗ്യ മന്ത്രാലയം.
ഇതുമായി ബന്ധപ്പെട്ട് ഖത്തറിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കും പ്രത്യേക സര്‍ക്കുലര്‍ തയ്യാറാക്കി അയച്ചിരിക്കുകയാണ് അധികൃതര്‍. അതേസമയം, ആരോഗ്യ പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡോക്ടര്‍മാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നല്‍കുന്ന വിവിധ പര്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്തിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
ആരോഗ്യ സംബന്ധമായ കാര്യങ്ങളും ജനങ്ങള്‍ അറിയേണ്ട മറ്റ് ചികില്‍സാ വിഷയങ്ങളും വിശദീകരിക്കുന്നതിന് ഡോക്ടര്‍മാര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുകയാണ് ആരോഗ്യ മന്ത്രാലയം ചെയ്യുന്നത്. എന്നാല്‍, ഖത്തറില്‍ ഉപയോഗിക്കുന്നതിന് ലൈസന്‍സ് നല്‍കിയിട്ടില്ലാത്ത ഏതെങ്കിലും ഉപകരണങ്ങളുടെയോ ചികില്‍സാ രീതികളുടെയോ മരുന്നുകളുടെയോ പരസ്യം ചെയ്യുന്നതും അത്തരം പരസ്യങ്ങള്‍ ഷെയര്‍ ചെയ്യുന്നതും വിലക്കിയിട്ടുണ്ട്.
അതേപോലെ, മെഡിക്കല്‍ രംഗവുമായി ബന്ധപ്പെടാത്ത ഉപകരണങ്ങളുടെ പരസ്യത്തിന് ഡോക്ടര്‍മാര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ല. രോഗികളുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി കൈമാറരുതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.