ലോകത്തിലെ ഏറ്റവും വലിയ ജല സംഭരണ പദ്ധതിക്കൊരുങ്ങി ഖത്തര്‍

ദോഹ: വരുന്നു ലോകത്തിലെ ഏറ്റവും വലിയ ജല സംഭരണ പദ്ധതി. ഖത്തറിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 1500 മില്യണ്‍ ഗാലനാണ് ജല സംഭരണിയുടെ ശേഷിയില്‍ ദോഹയില്‍ അഞ്ച് സ്ഥലങ്ങളിലായി 230 കോടി ഗാലണ്‍ വെള്ളമാണ് സംഭരിക്കുക.

ദോഹയില്‍ നടന്ന ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പദ്ധതി ഉദ്ഘാടനം ചെയ്തു. രാജ്യം നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നാണിതെന്ന് ഊര്‍ജകാര്യ സഹമന്ത്രി സഅദ് ശരീദ അല്‍കഅബി ചടങ്ങില്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ സംഭരണ പദ്ധതിയാണിത്.

ലോകത്തിലെ ഏറ്റവും വലിയ കോണ്‍ക്രീറ്റ് ജലസംഭരണി എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. 14.5 ബില്യണ്‍ റിയാലാണ് പദ്ധതിക്കായി ചിലവഴിക്കുക. ഇതിലൂടെ 2026വരെയുള്ള രാജ്യത്തിന്റെ ജലസുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് അദികൃതര്‍ വിലയിരുത്തുന്നത്.

Top