എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കില്‍നിന്നും ഖത്തര്‍ പിന്മാറുന്നു

ദോഹ: എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കില്‍ നിന്ന് ഖത്തര്‍ പിന്മാറുന്നു. അടുത്തവര്‍ഷത്തോടെ ഒപെക്കില്‍നിന്നു പിന്മാറുമെന്ന് ഖത്തര്‍ പെട്രോളിയം മന്ത്രി സാദ് അല്‍ കാബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രകൃതി വാതക ഉത്പാദന മേഖല കൂടുതല്‍ വികസിപ്പിക്കാനും ഉത്പദാനം വര്‍ഷത്തില്‍ 7.7 കോടി ടണ്ണില്‍ നിന്ന് 11.1 കോടി ടണ്ണാക്കി അടുത്ത വര്‍ഷത്തോടെ ഉയര്‍ത്താന്‍ തീരുമാനിച്ചതായും ഖത്തര്‍ ഊര്‍ജ മന്ത്രി ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ ഒമ്പതിന് ഒപെക് രാജ്യങ്ങളുടെ യോഗം നടക്കുന്നുണ്ട്. ഈ യോഗത്തില്‍ ഖത്തര്‍ ഔദ്യോഗിക തീരുനമെടുക്കുമെന്നാണ് കരുതുന്നത്.

600,000 ബാരല്‍ എണ്ണയാണ് ഖത്തര്‍ ഉത്പാദിപ്പിക്കുന്നത്. 1961ല്‍ ആണ് ഖത്തര്‍ ഒപെക്കില്‍ അംഗമായത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദ്രവ രൂപത്തിലുള്ള പ്രകൃതി വാതകം ഉത്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് ഖത്തര്‍.

സൗദി അറേബ്യ, യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ തീരുമാനം. എണ്ണ വിതരണക്കാരായ പതിനഞ്ചോളം രാജ്യങ്ങളാണ് ഒപെക്ക് കൂട്ടായ്മയിലുള്ളത്.

Top