ദോഹ: ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ടെന്നിസില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ താരം സാനിയ മിര്‍സ ഖത്തര്‍ ടോട്ടല്‍ ഓപ്പണ്‍ മത്സരത്തില്‍ നിന്ന് പുറത്തായി. ഖത്തര്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ അമേരിക്കന്‍ താരം നിക്കോള്‍ മെലിച്ചര്‍, ഡച്ച് താരം ഡെമി ഷുര്‍സ് എന്നിവരോടാണ് സാനിയ-അന്ത്രേജ ക്ലെപാക് സഖ്യം സെമിഫൈനലില്‍ പരാജയപ്പെട്ടത്.
ഒരു മണിക്കൂറും 28 മിനുട്ടും നീണ്ടു നിന്ന മത്സരത്തില്‍ 5-7, 6-2, 5-10 സ്‌കോറുകള്‍ക്കായിരുന്നു തോല്‍വി. കൊവിഡ് ബാധയ്ക്കു ശേഷം ആദ്യമായി കോര്‍ട്ടിലെത്തിയ സാനിയയെ സംബന്ധിച്ചിടത്തോളം ലോക റാങ്കില്‍ 11ഉം 12ഉം സ്ഥാനങ്ങളിലുള്ള എതിരാളുകളുമായുള്ള പോരാട്ടം കനത്തതായിരുന്നു. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് സാനിയ കോര്‍ട്ടിലെത്തുന്നത്. സാനിയയും ക്ലെപാക്കും സമ്മാനത്തുകയായ 10,000 ഡോളര്‍ പങ്കിട്ടു.