ദോഹ: രാജ്യം പുരോഗമിക്കുന്ന ശക്തമായ കൊവിഡ് വാക്‌സിനേഷന്‍ ക്യാംപയിന് ഫലം കണ്ടുതുടങ്ങിയതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വിഭാഗം അധ്യക്ഷ ഡോ. സോഹ അല്‍ ബയാത്ത്. 14 മാസത്തെ കൊവിഡ് ഭീഷണിക്കിടയിലെ ജീവിതത്തിനു ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വാക്‌സിനേഷന്‍ ക്യാംപയിന്‍ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് തങ്ങളെന്നും അവര്‍ പറഞ്ഞു.
രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തില്‍ വലിയ പുരോഗതിയാണ് ഇതിനകം ഉണ്ടായത്. എന്നാല്‍ ഒരു സമൂഹമെന്ന നിലയില്‍ ഖത്തര്‍ ജനതയ്ക്ക് പരമാവധി സുരക്ഷ ലഭ്യമാവണമെങ്കില്‍ വാക്‌സിന് അര്‍ഹതപ്പെട്ട വിഭാഗങ്ങളിലെ 80 മുതല്‍ 90 ശതമാനം വരെയുള്ള ആളുകള്‍ക്ക് വാക്‌സിന്റെ രണ്ടു ഡോസുകളും ലഭ്യമാക്കാനാവണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഖത്തര്‍ ടിവിയിലെ ഒു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഓരോ ആളുടെയും ഊഴത്തിനനുസരിച്ച് വാക്‌സിനെടുക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും കൊവിഡിനെ പിടിച്ചുകെട്ടാനുള്ള അതിതീവ്ര ശ്രമത്തില്‍ എല്ലാവാരും പങ്കാളികളാണമെന്നും അവര്‍ പറഞ്ഞു.