പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഹെല്‍ത്ത് ഇൻഷുറന്‍സ്-പരിഷ്ക്കരണവുമായി ഖത്തർ

ത്തർ: രാജ്യത്തുള്ള പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പ്രത്യേക ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിർബന്ധമാക്കാനൊരുങ്ങി ഖത്തർ. മന്ത്രിസഭ അംഗീകരിച്ച കരട്  കൌണ്‍സിലിന് വിട്ടു. തുടര്‍ന്ന് ഗസറ്റില്‍ വിജ്ഞാപനം വരുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. കാര്യക്ഷമവും ഗുണമേന്മയുള്ളതും സുസ്ഥിരവുമായ ആരോഗ്യപരിചരണ സംവിധാനം തയ്യാറാക്കലാണ് കരടിന്‍റെ ലക്ഷ്യം.

നിലവില്‍ രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍റെ ഹെല്‍ത്ത് കാര്‍ഡുള്ളവര്‍ക്ക് മാത്രമേ ചികിത്സ ലഭ്യമാകൂ. വിസയുള്ളവര്‍ക്ക് മാത്രമേ ഹെല്‍ത്ത് കാര്‍ഡ് ലഭിക്കൂവെന്നതിനാല്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടാനാവില്ല.

പുതിയ നിയമം നിലവില്‍ വരുന്നതോടെ എല്ലാതരം ആശുപത്രികളിലും ചികിത്സ ലഭിക്കണമെങ്കില്‍ വിസയുള്ളവരും സന്ദര്‍ശകരുമായ മുഴുവന്‍ പ്രവാസികള്‍ക്കും ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കാര്‍ഡ് വേണ്ടി വരും.

Top