ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി

Earthquake

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. മാലുകു ദ്വീപിന് സമീപം കടലിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

നോര്‍ത്ത് മാലുകു മേഖലയില്‍ നിന്ന് 165 കിലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പ്രാദേശിക സമയം വൈകീട്ട് 6.28ഓടെയാണ് ചലനമുണ്ടായത്. അതേസമയം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

Top