സ്മാര്‍ട്‌വാച്ചുകള്‍ക്ക് പുതിയ ചിപ്‌സെറ്റുകള്‍ അവതരിപ്പിക്കുമെന്ന് ക്വാല്‍കോം

സ്മാര്‍ട് വാച്ചുകള്‍ക്കായുള്ള പുതിയ ചിപ്‌സെറ്റുകള്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് ക്വാല്‍കോം അറിയിച്ചു. സെപ്റ്റംബര്‍ 10ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ചടങ്ങില്‍ കമ്പനി ചിപ്‌സെറ്റ് അവതരിപ്പിക്കും. 28nm പ്രൊസസിങ് ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിച്ച 3,100 സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റുകളാണ് അവതരിപ്പിക്കുക.

2018ല്‍ ഹുവായ്, സാംസങ്, ഗൂഗിള്‍ എന്നീ കമ്പനികളും പുതിയ സ്മാര്‍ട് വാച്ചുകള്‍ പുറത്തിറക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 3,100 പ്രൊസസറോടു കൂടിയ സ്മാര്‍ട് വാച്ച് ആദ്യം ആര് പുറത്തിറക്കുമെന്ന് ഇപ്പോഴും നോക്കി കാണേണ്ടിയിരിക്കുന്നു. ഒക്ടോബര്‍ 4ന് ഗൂഗിള്‍ പിക്‌സല്‍ 3, പിക്‌സല്‍ 3xl, എന്നിവയ്‌ക്കൊപ്പം സ്മാര്‍ട് വാച്ചുകള്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആഗസ്റ്റ് 9ന് സാംസങ് തങ്ങളുടെ ഗ്യാലക്‌സി വാച്ചുകള്‍ പുറത്തിറക്കുമെന്നും വാര്‍ത്തകളുണ്ട്.

Top