പേവിഷബാധ പ്രതിരോധ വാക്സിന്‍റെ ഗുണനിലവാരം: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ഡൽഹി: പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ്. കേരള പ്രവാസി അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്

മനുഷ്യർക്കും നായ്ക്കൾക്കും നൽകുന്ന ആന്‍റി റാബിസ് വാക്സിനുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള പ്രവാസി അസോസിയേഷൻ നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ്. കേന്ദ്രആരോഗ്യമന്ത്രാലയത്തിനും, മൃഗസംരക്ഷണ മന്ത്രാലയത്തിനുമാണ് ജസ്റ്റിസ് അജയ് രസ്തോഗി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്.

Top