ഒരു രൂപയ്ക്ക് വേണ്ടി തര്‍ക്കം ; ഒടുവില്‍ അമ്പത്തിനാലുകാരന് ദാരുണാന്ത്യം

dead

താനെ: ഒരു രൂപയ്ക്കുവേണ്ടിയുള്ള തര്‍ക്കത്തില്‍ 54കാരന്‍ ചവിട്ടേറ്റ് മരിച്ചു. മനോഹര്‍ ഗാമാണ് ചവിട്ടേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കോഴിമുട്ടവാങ്ങാന്‍ കടയിലെത്തിയ മനോഹര്‍ കടക്കാരന് ഒരു രൂപ കുറവാണ് നല്‍കിയതെന്ന് ആരോപിച്ചാണ് തര്‍ക്കമുണ്ടായത്.

പിന്നീട് മനോഹര്‍ മകനോടൊപ്പം വീണ്ടും കടയില്‍ എത്തിയതോടെ തര്‍ക്കം പ്രശ്‌നത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. അച്ഛനെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതോടെ കടയുടമയുടെ മകന്‍ സുധാകര്‍ പ്രഭു ഇടപെടുകയും മനോഹറിനെ പലതവണ ചവിട്ടുകയും ഇടിക്കുകയും ചെയ്തു. ഇതാണ് മനോഹറിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.

Top