ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതില്‍ മുഖ്യപങ്ക് ഖത്തറിനെന്ന് മന്ത്രി

ദോഹ: പ്രകൃതി വാതകം കയറ്റി അയക്കുന്നതില്‍ ലോകത്ത് ഏറ്റവും വിശ്വസനീയ രാജ്യമാണ് ഖത്തറെന്ന് ഊര്‍ജ വകുപ്പ് മന്തി ഡോ.മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍സാദ. രണ്ട് പതിറ്റാണ്ടുകളായി ഈ മേഖലയില്‍ വ്യക്തമായ മേധാവിത്വമാണ് ഖത്തറിനുള്ളത്. പ്രകൃതി വാതക മേഖലയില്‍ വന്‍ നിക്ഷേപമാണ് ഖത്തര്‍ നടത്തിയിട്ടുള്ളത്.

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ടാങ്കറുകള്‍ വഹിക്കാന്‍ പ്രാപ്തിയുള്ള കപ്പലാണ് ഖത്തറിനുള്ളത്. അറുപത്തഞ്ച് ടാങ്കറുകള്‍ വഹിക്കാന്‍ പ്രാപ്തിയുള്ള കപ്പലാണിത്. ലോകത്താകമാനം ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതില്‍ വലിയ തോതില്‍ പിന്തുണ നല്‍കാന്‍ ഖത്തറിന് സാധിക്കുമെന്ന് ഡോ. സാദ അഭിപ്രായപ്പെട്ടു.

ലോകത്തിന് ആവശ്യമായി പ്രകൃതി വാതകത്തിന്റെ നാലില്‍ ഒന്ന് ഉല്‍പാദിപ്പിക്കുന്നത് ഖത്തറാണ്. അധികം വൈകാതെ പ്രകൃതി വാതക ഉത്പാദനം 30 ശതമാനമാക്കും. നിലവില്‍ 77 മില്യന്‍ ടണ്‍ പ്രകൃതി വാതകമാണ് രാജ്യം ഉത്പാദിപ്പിക്കുന്നത്. ഇത് 2024 ഓടെ നൂറ് മില്യന്‍ ടണ്‍ ആക്കി ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.

Top