ദോഹ: ഇസ്രായേലിന്റെ അതിക്രമങ്ങള്‍ക്ക് എന്നും ഇരയാകുന്നവരാണ് പലസ്തീന്‍ ജനത. ഇസ്രായേലിന്‍ സൈന്യത്തിന്റെ കൈയേറ്റങ്ങളെയും അതിക്രമങ്ങളെയും ചെറുത്തു നില്‍ക്കുന്ന പലസ്തീന്‍ ജനതക്ക് പിന്തുണയുമായി ഖത്തര്‍. പലസ്തീന്‍ പ്രസിഡന്റ് മഫ്മൂദ് അബ്ബാസ് ഖത്തറില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി ഔദ്യോഗിക സന്ദര്‍ശനത്തിനിടെയുള്ള കൂടിക്കാഴ്ചയിലാണ് ഖത്തര്‍ പലസ്തീന് എൈക്യദാര്‍ഡ്യം പ്രകടിപ്പിച്ചത്.
സമാധാന ശ്രമങ്ങള്‍, ദേശീയ അനുരജ്ഞനം, ഗസയിലെ ഇസ്രായേലിെന്റ ഏറ്റവും പുതിയ കൈയേറ്റ തീവ്രശ്രമങ്ങളും ചര്‍ച്ചയില്‍ വിഷയമായി. പലസ്തീന് എൈക്യദാര്‍ഡ്യം പ്രകടിപ്പിച്ച ഖത്തറിന്റെ നിലപാടിന് മഫ്മൂദ് അബ്ബാസ് നന്ദിയറിയിച്ചു. ഉഭയകക്ഷി ബന്ധവും മേഖലയിലെയും രാജ്യാന്തരതലത്തിലെയും ഏറ്റവും പുതിയ വിഷയങ്ങളും പൊതുതാല്‍പ്പര്യമുള്ള കാര്യങ്ങളിലെ സംഭവവികാസങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ഇരുനേതാക്കളും മേഖലാ രാജ്യാന്തര വിഷയങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ ചര്‍ച്ചയില്‍ പങ്കു വെച്ചു.
ഖത്തറിലെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി പലസ്തീന്‍ പ്രസിഡന്റ് വ്യാഴാഴ്ച മടങ്ങി.