ഗ്രെന്‍ഫെല്‍ ടവര്‍ പ്രദേശം സന്ദര്‍ശിച്ച് എലിസബത്ത് രാജ്ഞിയും വില്യം രാജകുമാരനും

ലണ്ടന്‍: ബുധനാഴ്ച പുലര്‍ച്ചെ അഗ്നിബാധയ്ക്കിരയായ ഗ്രെന്‍ഫെല്‍ ടവറും പരിസര പ്രദേശങ്ങളും എലിസബത്ത് രാജ്ഞിയും വില്യം രാജകുമാരനും സന്ദര്‍ശിച്ചു.

17 പേരാണ് തീപിടത്തത്തില്‍ മരിച്ചത്. സംഭവത്തില്‍ പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരങ്ങള്‍.

അഗ്‌നിക്കിരയായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങളിലും മറ്റും ഏര്‍പ്പെട്ടിരിക്കുന്ന വോളണ്ടിയര്‍മാരുമായും ഇവിടുത്തെ ജനങ്ങളുമായും ഇരുവരും സംസാരിച്ചു.

തീപിടിത്തത്തില്‍ മരിച്ചവരെയെല്ലാം തിരിച്ചറിയാന്‍ കഴിയില്ലെന്ന പോലീസ് റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയായിരുന്നു ഇരുവരുടെയും സന്ദര്‍ശനം.

പ്രത്യേക സംഘത്തിന്റെയും രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൂന്നാം ദിവസവും കാണാതയവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

24 നിലകളുള്ള ടവര്‍, തീ പിടിത്തത്തില്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ടവറിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്.

Top