ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക വിരുന്നില്‍ പങ്കെടുക്കാനുള്ള ടിക്കറ്റുകള്‍ മണിക്കൂറുകള്‍ കൊണ്ട് വിറ്റ് പോയി. 25,000 ടിക്കറ്റുകളാണ് മണിക്കൂറുകള്‍ കൊണ്ട് വിറ്റഴിഞ്ഞത്.
2016 മെയ് 12 മുതല്‍ 15വരെയാണ് വിന്‍സറിലെ ഹോംപാര്‍ക്കില്‍ പിറന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്. ഇനി 5000 പേര്‍ക്കും കൂടി ടിക്കറ്റ് സ്വന്തമാക്കാന്‍ അവസരം ലഭിക്കും. പുതുവര്‍ഷത്തില്‍ ലോങ് വാക്കില്‍ നടക്കുന്ന നറുക്കെടുപ്പില്‍ കൂടിയാവും ഇവരെ തിരഞ്ഞെടുക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.
ഒരു ടിക്കറ്റിന്റെ വില 195 പൗണ്ടാണ്. ഇത് ഏകദേശം 20,000 രൂപ വില വരും. ലോകത്തിലെ ഏറ്റവും മികച്ച 1, 500 കലാകാരന്മാരാണ് രാജ്ഞിക്ക് വിരുന്നൊരുക്കാന്‍ മെയില്‍ ഇംഗ്ലണ്ടില്‍ എത്തുന്നത്. രാജ്യമാകെ വിപുലമായ ആഘോഷപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ അതിര്‍ത്തി റെയില്‍വേ ലൈനായ ട്വീഡ് ബാങ്ക് റെയില്‍ വേ ലൈനും രാജ്ഞി ബ്രിട്ടണ്‍ ജനതയ്ക്കായി തുറന്നു കൊടുക്കും.
1921 ഏപ്രില്‍21ന് ജനിച്ച എലിസബത്ത് അലക്‌സാട്രിയ മേരി , അച്ഛന്‍ ജോര്‍ജ് ആറാമന്റെ മരണത്തെ തുടര്‍ന്ന് 1952 ബെബ്രുവരി 6നാണ് ബ്രിട്ടിന്റെ കിരീടമണിയുന്നത്. ആറ് പതിറ്റാണ്ടു നീണ്ടു നിന്ന ഔദ്യോഗിക ജീവിതത്തിനിടക്ക് പന്ത്രണ്ട് പ്രധാനമന്ത്രിമാരാണ് രാജ്ഞിയുടെ കീഴില്‍ പ്രവര്‍ത്തിച്ചത്.