നാല്‍പ്പത് കൊല്ലത്തോളമായി രാജകുടുംബം സൂക്ഷിക്കുന്ന എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക വാഹനമായി സേവനമനുഷ്ഠിച്ച റോള്‍സ് റോയ്സ് കാര്‍ ലേലത്തില്‍ വെയ്ക്കുന്നു. 1953 മോഡല്‍ ഫാന്റം ഫോര്‍ കാറാണിത്.
ലോകത്ത് ആകെ 18 ഫാന്റം ഫോര്‍ കാറുകള്‍ മാത്രമേ നിര്‍മിക്കപ്പെട്ടിട്ടുള്ളു. രാജ്യത്തലവന്മാര്‍ക്കും മറ്റുമായി നിര്‍മിക്കപ്പെട്ടിട്ടുള്ള അവ ഓരോന്നും വ്യത്യസ്തവുമാണ്. ഫാന്റം ഫോര്‍ കാറിന് പുറമെ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ എട്ട് അമൂല്യ വാഹനങ്ങളാണ് ലേലത്തിലെത്തുന്നത്. എല്ലാത്തിനും കൂടി പ്രതീക്ഷിക്കുന്ന വിലയാകട്ടെ, 64 ലക്ഷം ഡോളറും. ഇതില്‍ 26 ലക്ഷം ഡോളര്‍ ഫാന്റം ഫോറിന് മാത്രമാണ്.