കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മൂല്യനിര്‍ണയം നടത്താത്ത ഉത്തരകടലാസ് റോഡില്‍ നിന്നും കളഞ്ഞുകിട്ടിയ സംഭവത്തില്‍ വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പ്രോ വൈസ് ചാന്‍സലറാണ് പ്രാഥമിക അന്വേഷണം നടത്തി വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. സംഭവം സര്‍ക്കാര്‍ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ബിഎ ഇംഗ്ലീഷ് അവസാന വര്‍ഷ പരീക്ഷയുടെ മൂല്യനിര്‍ണയം നടത്താത്ത ഉത്തരക്കടലാസാണ് കളഞ്ഞു കിട്ടിയത്. പാപ്പിനിശ്ശേരി സ്വദേശിയായ ബി.മുഹമ്മദിനാണ് ഉത്തര കടലാസ് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വീണു കിട്ടിയത്.ഭിന്നശേഷിക്കാരനായ മാനനന്തവാടിയിലെ ടോം കെ.ഷാജിയുടെ (ജി.എം 14 എ.ഇ.ജി.ആര് 28) എന്ന രജിസ്ട്രര്‍ നമ്പറുളള ഉത്തരകടലാസാണ് കിട്ടിയത്. മറ്റൊരാളുടെ സഹായത്തോടെയാണ് കുട്ടി പരീക്ഷ എഴുതിയത്. കഴിഞ്ഞ ജൂണ്‍ 21ന് ഫലം വന്ന പരീക്ഷയുടെ ഉത്തര കടലാസാണ് മൂല്യം നിര്‍ണയം നടത്താതെ വഴിയരികില്‍ ഉപേക്ഷിച്ചത്.
പ്രൊജക്ട് സമര്‍പ്പിക്കാത്തതിനാല്‍ ടോം ഷാജി എന്ന വിദ്യാര്‍ഥിയുടെ ഫലം സര്‍വകലാശാല തടഞ്ഞു വച്ചിരുന്നു. അതിനു പിന്നാലെയാണ് മൂല്യ നിര്‍ണയം പോലൂം നടത്താതെ ഉത്തരകടലാസ് വഴിയരികില്‍ ഉപേക്ഷിച്ചത്.ടോം ഷാജിയുടേത് കൂടാതെ ഇതേ പരീക്ഷയുടെ 25 ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടതായി പരാതി ഉയര്‍ന്നിട്ടുണ്ട്.