ആസിഡ് ആക്രമണത്തില്‍ ഇരയായവര്‍ക്ക് സംവരണം; എയിംസിനോട് ഡല്‍ഹി ഹൈക്കോടതി

delhi high court

ന്യൂഡല്‍ഹി: ആസിഡ് ആക്രമണത്തില്‍ ഇരയായവര്‍ക്ക് സംവരണം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാറിനോടും ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനോടും (എയിംസ്) ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി.

ഇത് സംബന്ധിച്ച് ഒരാള്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍മേലാണ് കോടതിയില്‍ നിന്നും ഉത്തരവ് എത്തിയത്. 2016ല്‍ സര്‍ക്കാര്‍ ആസിഡ് ആക്രമണത്തിന് ഇരയായവര്‍ സംവരണത്തിന് അര്‍ഹരാണെന്ന് പ്രഖ്യാപിച്ചിരുന്നു. ജോലിയിലും ഫിസിക്കലി ഹാന്‍ഡിക്യാപ്പ്ഡ് (പിഎച്ച്) എന്ന വിഭാഗത്തില്‍ ഇള്‍പ്പെടുത്തി സംവരണം നല്‍കണമെന്നായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച അറിയിപ്പ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിയിരുന്നില്ല.

Top