ഷെയ്ന് നിഗത്തിന്റെ ഗെറ്റപ്പ് ഒരു തടസമല്ലന്ന് ഖുര്‍ബാനി സിനിമയുടെ സംവിധായകന്. ഖുര്‍ബാനി സിനിമയുമായി ഷെയ്ന് നിഗം സഹകരിച്ചില്ലെന്ന വാര്‍ത്ത തികച്ചും തെറ്റാണെന്ന വെളിപ്പെടുത്തലുമായാണ് ചിത്രത്തിന്റെ സംവിധായകന് ജിയോ വി എത്തിയിരിക്കുന്നത്.
ജിയോ വി.യുടെ കുറിപ്പ്:
ഞാന്‍ ജിയോ വി. ഷൂട്ടിങ് നടക്കുന്ന ‘ഖുര്‍ബാനി’ എന്ന സിനിമയുടെ സംവിധായകന്. ഇന്ന് 26-11- 2019ല്‍ വന്ന പത്രവാര്‍ത്തയില്‍ ഷെയ്ന് നിഗവുമായി ബന്ധപ്പെട്ട് ഖുര്‍ബാനി സിനിമയെ കുറിച്ച് പരാമര്‍ശിച്ച വാര്‍ത്ത തികച്ചും തെറ്റായ വിവരങ്ങളാണ്.
ശരിയായ വസ്തുതകള്‍ ബന്ധപെട്ടവരോട് ചോദിച്ചറിയാതെയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഖുര്‍ബാനി എന്ന സിനിമയുടെ ചര്‍ച്ച മുതല്‍ ചിത്രീകരണം നടന്നതു വരെ, ഷെയ്ന് നിഗത്തിന്റെ പൂര്‍ണ സഹകരണം ലഭിച്ചിട്ടുണ്ട്. ഉദേശിച്ചതിലും രണ്ട് ദിവസം മുന്‍പ് കൊച്ചിയിലേക്ക് ഷിഫ്റ്റായത് കൊണ്ട് മറ്റു ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റുകള്‍ ഒത്ത് ചേരാതെ വന്നപ്പോള്‍ പ്രെഡ്യൂസറിന്റെ അനുവാദതോടെയാണ് ഷെഡ്യൂളായത്.
തുടര്‍ന്നുള്ള ചിത്രീകരണത്തിന് ഇപ്പോഴുള്ള ഷെയ്ന് നിഗത്തിന്റെ ഗെറ്റപ്പ് ഒരു തടസമല്ലന്ന് ഒരിക്കല്‍ കൂടി അറിയിക്കുന്നു. നവാഗത സംവിധാകരുടെ സിനിമ എന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ നൂറ് ശതമാനം കൂടെ നില്ക്കുന്ന വ്യക്തിയാണ് ഷെയ്ന് നിഗമെന്ന താരം. കൂടാതെ ഖുര്‍ബാനി ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ മഹാസുബൈറിന്റെ സഹകരണവും പ്രോത്സാഹനം ഒന്നുകൊണ്ട് മാത്രമാണ് 85 ശതമാനം ചിത്രീകരണം പൂര്‍ത്തിയാകാന്‍ സാധിച്ചത്. വിവാദങ്ങള്‍ക്ക് ചര്‍ച്ചയാവാന്‍ ഖുര്‍ബാനി സിനിമയെ തിരഞ്ഞെടുക്കരുതെന്ന് അപേക്ഷിക്കുന്നു.