സ്കറിയ തോമസുമായി ചർച്ചയില്ല ;ഇടതുമുന്നണി പ്രവേശനം ഉടനുണ്ടാകുമെന്ന് ആര്‍.ബാലകൃഷ്ണ പിള്ള

കൊല്ലം : കേരള കോണ്‍ഗ്രസ് ബിയുടെ ഇടതുമുന്നണി പ്രവേശനം ഉടനുണ്ടാകുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള. കേരള കോണ്‍ഗ്രസ് ബി ആയി തന്നെ ഇടതുമുന്നണിയില്‍ പ്രവേശനം നേടുമെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

സ്‌കറിയ തോമസുമായി നിലവില്‍ യാതൊരു ചര്‍ച്ചയുമില്ലന്നും പിള്ള അറിയിച്ചു. കേരള കോണ്‍ഗ്രസ് ബി ആയി തന്നെ ഇടതുമുന്നണിയില്‍ പ്രവേശിക്കും. ലയനം സംബന്ധിച്ച് സ്‌കറിയ തോമസ് പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തോട് ചോദിക്കണമെന്നും പിള്ള പറഞ്ഞു.

പുനലൂരില്‍ കേരളാ കോണ്‍ഗ്രസ് ബി കൊല്ലം ജില്ലാ നേതൃത്വ പരിശീലന ക്യാമ്പില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിനിടെ കേരള കോണ്‍ഗ്രസ് ബിയെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനു സിപിഐയ്ക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന് ക്യാമ്പില്‍ സംസാരിച്ച പാര്‍ട്ടി സംസ്ഥാന അസി.സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞിരുന്നു.

Top