R. Balakrishna Pillai ‘s controversial speech

കൊല്ലം : ക്രൈസ്തവ, മുസ്‌ലിം സമുദായങ്ങളെ ആക്ഷേപിച്ചുകൊണ്ട്ക ഴിഞ്ഞ ദിവസം പത്തനാപുരം കമുകുംചേരിയിലാണ് പിള്ള പ്രസംഗിച്ചത്. ഇതിന്റെ ശബ്ദരേഖ പുറത്താവുകയും ചെയ്തു.

സംഭവം വിവാദമായതോടെ നടത്തിയത് പൊതുപ്രസംഗമല്ല എന്ന വിശദീകരണവുമായി ആര്‍. ബാലകൃഷ്ണപിള്ള രംഗത്തെത്തി. കോടതികള്‍ ആധ്യാത്മിക കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്നുമാത്രമാണ് പറഞ്ഞത്.

കൂടാതെ, പത്തനാപുരത്ത് നടത്തിയത് പ്രസംഗമല്ല. എന്‍എസ്എസ് കരയോഗത്തിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ഇരുന്ന് സംസാരിച്ചതാണ്.

ഒന്നേകാല്‍ മണിക്കൂര്‍ സംസാരിച്ചിരുന്നു. ഇത് എന്തെല്ലാമാണെന്ന് ഇപ്പോള്‍ ഓര്‍മയില്ല. ഒരു സമുദായത്തെയും അധിക്ഷേപിച്ചില്ല.

ക്രൈസ്തവ, മുസ്‌ലിം സമുദായത്തോട് ബഹുമാനമാണുള്ളത്. കരയോഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് വേണ്ടത് എന്നുമാത്രമാണ് പറഞ്ഞത്. ശബ്ദരേഖയുണ്ടെങ്കില്‍ അത് എഡിറ്റ് ചെയ്തതാകുമെന്നും ബാലകൃഷ്ണപിള്ള

Top