തിരുവനന്തപുരം: മന്ത്രിസ്ഥാനം അപ്രധാനമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ള. എല്‍ഡിഎഫില്‍ പാര്‍ട്ടിയെ ഘടകകക്ഷിയാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ അത് സംഭവിച്ചിട്ടില്ല. അടുത്ത ദിവസങ്ങളില്‍ അത് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. മന്ത്രി സ്ഥാനം ലഭിക്കുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ അപ്രധാനമാണ്. മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലഭിച്ചാല്‍ സ്വീകരിക്കും- ബാലകൃഷ്ണ പിള്ള പറഞ്ഞു.
യുഡിഎഫ് മന്ത്രിമാരുടെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടുമെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു.