കോട്ടയം: ലോട്ടറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിനെതിരെ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവ് ഹാജരായതില്‍ തെറ്റില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. ധാര്‍മ്മികത എന്നത് വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍കോഴക്കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ പല അളവുകോലുകളാണ് കൈക്കൊണ്ടത്. കെ.എം മാണി തെറ്റുകാരനായിരിക്കാം. പക്ഷേ അതിനെക്കാള്‍ ഗുരുതരമായ ആരോപണമാണ് ബാബുവിനെതിരെ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.