അമ്മ യോഗത്തില്‍ നടന്നത് ജനാധിപത്യത്തിന് യോജിക്കാത്ത നടപടിയെന്ന് ആര്‍.ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടന്നത് ജനാധിപത്യത്തിന് യോജിക്കാത്ത നടപടിയെന്ന് കേരള കോണ്‍ഗ്രസ്സ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള.

യോഗത്തിനുശേഷം ഭാരവാഹികള്‍ നടത്തിയ പത്രസമ്മേളനത്തില്‍ കെ.ബി. ഗണേഷ്‌കുമാര്‍ അപമര്യാദയായി പെരുമാറിയിട്ടില്ല. മാധ്യമങ്ങളെ കൂക്കിവിളിക്കുന്നത് എത്ര വലിയ താരമാണെങ്കിലും ശരിയല്ലെന്നും ബാലകൃഷ്ണപിള്ള വിശദീകരിച്ചു.

Top