ഇരിങ്ങാലക്കുട: സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യയായതു കൊണ്ടല്ല ഇരിങ്ങാലക്കുടയില്‍ തന്നെ സിപിഎം സ്ഥാനാര്‍ഥിയാക്കിയതെന്ന് ഡോ. ആര്‍.ബിന്ദു. 30 വര്‍ഷമായി പൊതുരംഗത്തുണ്ട്. വിമര്‍ശിക്കുന്നത് ശരിയല്ല. ഇരിങ്ങാലക്കുട ജന്മനാടാണെന്നും ബിന്ദു പറഞ്ഞു.
തൃശൂര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയറായ ബിന്ദു എസ്എഫ്ഐയിലൂടെയാണ് പൊതുരംഗത്തെത്തിയത്. പാര്‍ട്ടിക്ക് തന്റെ മേലുള്ള വിശ്വാസമാണ് സ്ഥാനാര്‍ഥിത്വത്തിന്റെ അടിസ്ഥാനമെന്നും ബിന്ദു പറഞ്ഞു.