തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയ്ക്ക് ഇനി മലയാളി കരുത്ത്. വൈസ് അഡ്മിറല്‍ ആര്‍.ഹരികുമാര്‍ നാവികസേന മേധാവിയാകും. തിരുവനന്തപുരം സ്വദേശിയാണ്. നവംബര്‍ 30ന് അദ്ദേഹം ചുമതലയേല്‍ക്കും.
തിരുവനന്തപുരം പട്ടം സ്വദേശിയായ ഹരികുമാര്‍ 1983ലാണ് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകുന്നത്. ഐഎന്‍എസ് വിരാട്, ഐഎന്‍എസ് റണ്വീര്‍ തുടങ്ങിയ യുദ്ധക്കപ്പലുകളുടെ കമാന്‍ഡറായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചീഫ് ഓഫ് ഇന്‍ഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് എന്ന പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായുള്ള പശ്ചിമഘട്ട നേവല്‍ കമാന്‍ഡിന്റെ കമാന്‍ഡ് ഇന്‍ ചീഫായി ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഹരികുമാര്‍ ചുമതലയേറ്റെടുത്തത്. പിന്നാലെയാണ് 39 വര്‍ഷത്തെ അനുഭവപരിചയുമായി ഇന്ത്യന്‍ നാവികസേനയുടെ തലപ്പത്തേക്ക് അദ്ദേഹം അവരോധിക്കപ്പെടുകയാണ്.
പരം വിശിഷ്ഠ് സേവ മെഡല്‍ , അതി വിശിഷ്ഠ് സേവാമെഡല്‍, വിശിഷ്ഠ് സേവാമെഡല്‍ എന്നിവ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. നിലവിലെ നാവികസേന മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ് നവംബര്‍ 30നാണ് വിരമിക്കുന്നത്. അതേദിവസം തന്നെ കൊച്ചി ആസ്ഥാനമായ ദക്ഷിണമേഖല നേവല്‍ കമാന്‍ഡ് മേധാവി ചീഫ് വൈസ് അഡ്മിറല്‍ അനില്‍ ചാവ്‌ലയും സര്‍വ്വീസില്‍ നിന്നും വിരമിക്കുകയാണ്.