ആര്‍.നാസര്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി; പതിനൊന്നംഗ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു

cpm

ആലപ്പുഴ: ആര്‍.നാസറിനെ സിപിഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സജി ചെറിയാന്‍ എംഎല്‍എയായി സ്ഥാനം ഒഴിഞ്ഞതോടെയാണിത്. പതിനൊന്നംഗ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു. നിലവിലുള്ള നാലുപേരെ ഒഴിവാക്കി. സംസ്ഥാന സമിതിയംഗമായ സജി ചെറിയാന്‍ സ്വയം ഒഴിഞ്ഞു. നാലുപേരെ പുതുതായി ഉള്‍പ്പെടുത്തി.

ആര്‍.നാസര്‍, ജി.വേണുഗോപാല്‍, കെ.പ്രസാദ്, കെ.രാഘവന്‍, എം.എ.അലിയാര്‍, എ.മഹേന്ദ്രന്‍, പി.പി.ചിത്തരഞ്ജന്‍, കെ.എച്ച്.ബാബുജാന്‍, എം.സത്യപാലന്‍, ജി.ഹരിശങ്കര്‍, മനു സി.പുളിക്കല്‍ സെക്രട്ടേറിയറ്റ് അംഗങ്ങള്‍.

എച്ച്.സലാം, എം.സുരേന്ദ്രന്‍, ടി.കെ.ദേവകുമാര്‍, ഡി.ലക്ഷ്മണന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. പി.പി.ചിത്തരഞ്ജന്‍, കെ.എച്ച്.ബാബുജാന്‍, ജി.ഹരിശങ്കര്‍, മനു സി.പുളിക്കല്‍ എന്നിവരാണ് പുതുമുഖങ്ങള്‍.

മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണു തിരഞ്ഞെടുപ്പു നടന്നത്. മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.

Top