R Sarathkumar criticises Rajinikanth’s unusual political climate remark

ചെന്നൈ: നടന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്ത് നടനും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത് കുമാര്‍ രംഗത്ത്. രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ആദ്യം എതിര്‍ക്കുന്നത് താനായിരിക്കുമെന്ന് ശരത്കുമാര്‍ വ്യക്തമാക്കി

തുഗ്ലക് മാസികയുടെ മുന്‍ പത്രാധിപര്‍ ചോ രാമസ്വാമിയുടെ അനുസ്മരണ ചടങ്ങിനിടെയാണ് രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങണമെന്ന ചര്‍ച്ചകള്‍ക്കു പത്രാധിപര്‍ ഗുരുമൂര്‍ത്തി തുടക്കമിട്ടത്. തമിഴ് സിനിമയും രാഷ്ട്രീയവും അത്രയേറെ ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനു കൃത്യമായി മറുപടി പറഞ്ഞില്ലെങ്കിലും സംസ്ഥാനത്തെ നിലവിലെ അസാധാരണ രാഷ്ട്രീയ സാഹചര്യത്തില്‍ ചോ രാമസ്വാമി ഇല്ലാത്തതു വേദനയുണ്ടാക്കുന്നു എന്ന് രജനികാന്ത് പ്രതികരിച്ചു. ഇതാണ് വിവാദമായത്.

രാഷ്ട്രീയത്തോട് എന്നും കൃത്യമായ അകലം പാലിച്ചിരുന്ന രജനികാന്ത് ഇപ്പോള്‍ തുറന്ന പ്രസ്താവനയുമായി എത്തിയതു രാഷ്ട്രീയപ്രവേശനത്തിന്റെ സൂചനയാണെന്നാണു റിപ്പോര്‍ട്ടുകള്‍.

ഇതോടെ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്ത് ശരത് കുമാര്‍ രംഗത്തെത്തിയത്. രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങിയാല്‍ ആദ്യം എതിര്‍ക്കുന്നതു താനായിരിക്കുമെന്നും ശരത്കുമാര്‍ തുറന്നടിച്ചു.

Top