ആദ്യ വനിതാ ഡിജിപി; ഫയര്‍ഫോഴ്‌സ് മേധാവിയായി ആര്‍. ശ്രീലേഖ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയായി ആര്‍ ശ്രീലേഖ ചുമതലയേറ്റു. ഫയര്‍ഫോഴ്‌സ് മേധാവിയായാണ് ചുമതലയേറ്റെടുത്തത്. സുപ്രധാനപ്പെട്ട പല ചുമതലകളും വഹിച്ചശേഷമാണ് ഫയര്‍ഫോഴ്‌സ് മേധാവിയായി ചുമതലയേല്‍ക്കുന്നത്.

മുതിര്‍ന്ന ഡിജിപി എ ഹേമചന്ദ്രന്‍ സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണ് ശ്രീലേഖ ചുമതലയേല്‍ക്കുന്നത്. 35 വര്‍ഷത്തെ സര്‍വ്വീസ് പൂര്‍ത്തിയാക്കിയാണ് ഡിജിപി എ. ഹേമചന്ദ്രന്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നത്. സമ്മര്‍ദ്ദങ്ങളില്ലാതെ ജോലി പൂര്‍ത്തിയാക്കാന്‍ സാധിച്ചു എന്നാണ് ഹേമചന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

നിലവില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്നു ആര്‍ ശ്രീലേഖ. 1987 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥയാണ് ആര്‍ ശ്രീലേഖ. 1988 ല്‍ കോട്ടയം എസ് പി ആയാണ് സര്‍വ്വീസ് ആരംഭിച്ചത്. കോളേജ് അധ്യാപിക, റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് കാക്കിയണിഞ്ഞത്.

Top