corruption-case-aganist-adgp-sreelekha

sreelekha

തിരുവനന്തപുരം: ഇന്റലിജന്‍സ് എഡിജിപി ആര്‍.ശ്രീലേഖയ്‌ക്കെതിരായ പ്രാഥമിക അന്വേഷണത്തില്‍ സാവകാശം തേടി വിജിലന്‍സ്.

സാമ്പത്തിക ക്രമക്കേട്, പദവിദുരുപയോഗം, ചട്ടലംഘനം തുടങ്ങിയ ആരോപണങ്ങളിലാണ് അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയംവേണമെന്നും വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു . എത്ര സമയം വേണമെന്ന് ഇന്ന് തന്നെ അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

അടുത്തമാസം പതിനേഴിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആദ്യം നിര്‍ദേശിച്ചിരുന്നതെങ്കിലും പരാതി പിന്‍വലിപ്പിക്കാന്‍ പൊലീസിലെ ഉന്നതര്‍ ശ്രമിക്കുന്നുവെന്ന പരാതിക്കാരന്റെ ആക്ഷേപം കണക്കിലെടുത്താണ് നേരത്തേ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.

റോഡ് സുരക്ഷാഫണ്ട് ദുര്‍വിനിയോഗം, ഓഫീസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍, ഔദ്യോഗികവാഹനത്തിന്റെ ദുരുപയോഗം, മാനദണ്ഡം ലംഘിച്ചുള്ള സ്ഥലംമാറ്റങ്ങള്‍, ചട്ടവിരുദ്ധമായ വിദേശയാത്രകള്‍ എന്നീ ആരോപണങ്ങളാണ് ശ്രീലേഖയ്‌ക്കെതിരെയുള്ളത്.

Top