തിരുവനന്തപുരം : സ്വകാര്യ ലാബുകളില്‍ നേരത്തെ 1700 രൂപയുണ്ടായിരുന്ന കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പരിശോധന നിരക്കാണെന്നുള്ള പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു.
കോവിഡ് പരിശോധന സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാണെങ്കിലും സ്വകാര്യ ആശുപത്രികളിലും ലാബുകളിലും കൂടുതല്‍ വില ഈടാക്കുന്ന സാഹചര്യത്തിലാണ് നിരക്ക് കുറച്ചത്.
ഐ.സി.എം.ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ വിപണിയില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമായ സാഹചര്യം കണക്കിലെടുത്താണ് പരിശോധന നിരക്ക് കുറച്ചതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു.