Rabindranath Tagore’s abstract dance-drama to get film adaptation

രബീന്ദ്രനാഥ ടാഗോറിന്റെ രക്ത കരാബി നാടകം സിനിമയാക്കുന്നു. മൂലകൃതിയില്‍ ചില മാറ്റങ്ങളോടെയാണ് സംവിധായകന്‍ അമിതാഭ് ഭട്ടാചാര്യ സിനിമയൊരുക്കുന്നത്. ഡയലോഗില്‍ അടക്കം മാറ്റമുണ്ടാകുമെങ്കിലും കൃതിയുടെ സത്ത നിലനിര്‍ത്തിയാകും ആഖ്യാനം.

നാടകം ബഹുരൂപി തീയറ്ററില്‍ 1954 മുതല്‍ അവതരിപ്പിച്ചുവരുന്നുണ്ട്. 2010ല്‍ ആയിരുന്നു അവസാന അരങ്ങ്. നാടക നടനും ബംഗാളി സിനിമാനടനുമായ കൌശിക് സെന്‍ ചിത്രത്തില്‍ നായകനാകും.

വിഖ്യാത മാന്ത്രികന്‍ പി സി സര്‍ക്കാരിന്റെ മകള്‍ മുംതാംസ് സര്‍ക്കാരാണ് നന്ദിനിയെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. ദേബ്‌ജ്യോതി മിശ്രയാണ് സംഗീത സംവിധായകന്‍. സിനിമയുടെ ചിത്രീകരണം കൊല്‍ക്കത്തയില്‍ ആരംഭിച്ചു.

Top