സല്‍മാന്‍ ഖാനെ പ്രധാന കഥാപാത്രമാക്കി റെമോ ഡിസൂസ സംവിധാനം ചെയ്ത റേസ് 3 സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ദുരന്തമായെന്ന് സോഷ്യല്‍ മീഡിയ. ചിത്രത്തിന് മോശം പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സെയ്ഫ് അലി ഖാനായിരുന്നു റേസ് സീരിസിലെ നായകന്‍. എന്നാല്‍ റേസ് 3യുടെ കഥയ്ക്ക് 1,2 ഭാഗങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ സെയ്ഫ് അതൃപ്തി പ്രകടിപ്പിച്ചു. തുടര്‍ന്ന് സെയ്ഫിനെ മാറ്റിയാണ് സല്‍മാനെ തിരഞ്ഞെടുത്തത്.
ആദ്യ രണ്ട് ഭാഗങ്ങള്‍ ഒരുക്കിയത് അബ്ബാസ്-മസ്താന്‍ ആയിരുന്നു. റേസ് 3 ഒരുക്കാനും ആദ്യം സമീപ്പിച്ചത് അവരെ തന്നെയായിരുന്നു. എന്നാല്‍ നിര്‍മാതാക്കളുമായി അബ്ബാസിനും മസ്താന്‍ ബര്‍മാവാലയ്ക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. തുടര്‍ന്ന് സല്‍മാന്‍ ഇടപ്പെട്ടാണ് റേസ് 3 സംവിധാനം ചെയ്യാന്‍ റെമോ ഡിസൂസയെ ഏല്‍പ്പിച്ചത്.
#OneWordReview…#Race3: DISAPPOINTING.
Rating: ⭐️⭐️
All that glitters is not gold… Remo D’souza misses the golden opportunity! pic.twitter.com/xTpbO3tyYH— taran adarsh (@taran_adarsh) June 15, 2018
സെയ്ഫിന്റെ ശാപമാണ് ചിത്രത്തിന്റെ പരാജയത്തിന് പിറകിലെന്ന് അദ്ദേഹത്തിന്റെ ആരാധകരില്‍ ചിലര്‍ പരിഹാസരൂപേണ അഭിപ്രായപ്പെടുന്നു. റേസ് 3 യില്‍ ഇല്ലാത്തതിനാല്‍ തനിക്ക് വിഷമമില്ലെന്നും സല്‍മാന്‍ ചെയ്താല്‍ നന്നായിരിക്കുമെന്നാണ് സെയ്ഫ് അഭിമുഖങ്ങളില്‍ പറഞ്ഞത്. റേസ് 3 സമ്പൂര്‍ണ നിരാശയാണ് സമ്മാനിച്ചതെന്ന് പ്രശസ്ത ട്രേഡ് അനലിസ്റ്റും സിനിമാ നിരൂപകനുമായ തരണ്‍ ആദര്‍ശ് അഭിപ്രായപ്പെട്ടു.