ഡെസ്‌ക്ടോപിനു സമാനമായ റേസര്‍ ബ്‌ളേഡ് പ്രോ എന്ന ലാപ്‌ടോപ് ഉടന്‍ വിപണിയില്‍ എത്തും. 2160×3840 പിക്‌സല്‍ റെസലൂഷ്യനുള്ള 17.3 ഇഞ്ച് ഫോര്‍ കെ ഇഗ്‌സോ ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ.
എന്‍വിഡിയയുടെ ജി സിങ്ക് സാങ്കേതികവിദ്യ. റേസര്‍ ബ്ലേഡ് പ്രോയുടെ പ്രത്യേകതകള്‍ ഏറെയാണ്. 64 ബിറ്റ് വിന്‍ഡോസ് 10 ഓപറേറ്റിങ് സിസ്റ്റം, 2.6 ജിഗാഹെര്‍ട്‌സ് നാലുകോര്‍ ആറാം തലമുറ ഇന്റല്‍ കോര്‍ ഐ 7 6700HQ പ്രോസസര്‍, എട്ട് ജി.ബി എന്‍വിഡിയ ജിഇ ഫോഴ്‌സ് GTX 1080 ഗ്രാഫിക്‌സ്,
2100 മെഗാഹെര്‍ട്‌സ് 32 ജി.ബി ഡിഡിആര്‍ 4 റാം, 512 മുതല്‍ രണ്ട് ടി.ബി വരെ സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, എച്ച്ഡിഎംഐ പോര്‍ട്ട്, ഇതര്‍നെറ്റ് ജാക്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, മൂന്ന് യുഎസ്.ബി 3.0 പോര്‍ട്ട്, എസ്ഡി കാര്‍ഡ് റീഡര്‍, 3.54 കിലോ ഭാരം, 22.5 എംഎം ഭാരം, 99 വാട്ട് ലിഫിയം അയണ്‍ പോളിമര്‍ ബാറ്ററി എന്നിവയാണ് ലാപ്‌ടോപ്പിന്റെ മറ്റു പ്രത്യേകതകള്‍.