കാലിഫോര്‍ണിയ: വംശീയാധിക്ഷേപം നടത്തുന്ന വാക്കുകള്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് മുന്‍നിര സ്ട്രീമിങ് സേവന ദാതാക്കളായ നെറ്റ്ഫ്‌ളിക്‌സിലെ ഉന്നത ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പുറത്താക്കി. നെറ്റ്ഫ്‌ളിക്‌സിന്റെ ചീഫ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ ജോന്നാഥന്‍ ഫ്രെഡ്‌ലാന്‍ഡിനെയാണ് പുറത്തക്കിയത്.
മേധാവി എന്ന നിലയിലുള്ള നിലവാരം പുലര്‍ത്താന്‍ നിര്‍ഭാഗ്യവശാല്‍ തനിക്ക് സാധിച്ചില്ലെന്നും ഈ പിഴവ് സംഭവിച്ചതില്‍ തനിക്ക് വിഷമമുണ്ടെന്നും ഫ്രെഡ്‌ലാന്‍ഡ് വ്യക്തമാക്കി.
I’m leaving Netflix after seven years. Leaders have to be beyond reproach in the example we set and unfortunately I fell short of that standard when I was insensitive in speaking to my team about words that offend in comedy.
— jonathan friedland (@jsf33) June 22, 2018
ഫ്രെഡ്‌ലാന്‍ഡിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് നെറ്റ്ഫ്‌ളിക്‌സ് സിഇഓ റീഡ് ഹേസ്റ്റിങ്‌സ് ജീവനക്കാര്‍ക്കായി ഒരു വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരുന്നു. വിദേശ മാധ്യമങ്ങളില്‍ ചിലര്‍ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഏഴ് വര്‍ഷത്തെ സേവനത്തിനൊടുവിലാണ് ജോന്നാഥന്‍ ഫ്രെഡ്‌ലാന്‍ഡ് നെറ്റ്ഫ്‌ലിക്‌സില്‍ നിന്നും ഒഴിയുന്നത്.