ന്യൂഡല്‍ഹി: മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യമാക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ രാധാകൃഷ്ണ മാധൂര്‍. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഒരു വിവരാവകാശ അപേക്ഷയില്‍ നല്‍കാന്‍ കഴിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് തള്ളിയാണ് കമ്മീഷണര്‍ ഉത്തരവിട്ടത്.
മന്ത്രിസഭാ തീരുമാനങ്ങളും അജണ്ടകളും പുറത്തുവിടണമെന്ന് കേന്ദ്ര സര്‍ക്കാരിന് വിവരാവകാശ കമ്മീഷണര്‍ നിര്‍ദേശം നല്‍കി.
അതേസമയം മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാകുമെന്നാണ് സൂചന.
മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്ന് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോള്‍ നേരത്തെ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.എന്നാല്‍ ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുയാണ് ഉണ്ടായത്.
ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് നിര്‍ണായകമാകും.