മുംബൈ: പാര്‍ച്ച്ഡ് ചിത്രത്തിലെ ലീക്കായ രംഗങ്ങളെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് ബോളിവുഡ് താരം രാധിക ആപ്‌തേ. ചൊവ്വാഴ്ച മുംബൈയില്‍ സ്വച്ഛ് വാച്ചിന്റെ ലോഞ്ചിനിടയില്‍ വച്ചാണ് രാധിക മാധ്യമപ്രവര്‍ത്തകന് നേരെ കയര്‍ത്തത്.
ചോദ്യം അവഹേളനപരമാണെന്നും മാധ്യമപ്രവര്‍ത്തകരാണ് വിവാദങ്ങളുണ്ടാക്കുന്നതെന്നും രാധിക പറഞ്ഞു. നിങ്ങള്‍ ആ വീഡിയോ ക്ലിപ് കണ്ടു, നിങ്ങള്‍ തന്നെ അത് പ്രചരിപ്പിക്കുകയും ചെയ്തു. വിവാദങ്ങള്‍ക്കെല്ലാം കാരണം നിങ്ങളാണ്-രാധിക പൊട്ടിത്തെറിച്ചു.
താനൊരു ആര്‍ട്ടിസ്റ്റാണ്. ഒരു പ്രത്യേക ജോലി മാത്രം ചെയ്യുന്ന ആളല്ല. നിങ്ങള്‍ നിങ്ങളുടെ കൊക്കൂണില്‍ നിന്നും പുറത്തു വന്ന് ലോകസിനിമയിലേക്ക് നോക്കൂ, അവിടെ എന്താണ് നടക്കുന്നതെന്ന് ശ്രദ്ധിക്കൂ. തനിക്ക് ലജ്ജിക്കേണ്ട ആവശ്യമില്ല. ആളുകള്‍ തങ്ങളുടെ ശരീരത്തെക്കാള്‍ മറ്റുള്ളവരുടെ ശരീരത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. നാളെ ഒരു നഗ്‌ന ശരീരം കാണണമെന്ന് ആഗ്രഹം തോന്നിയാല്‍ തന്റെ വീഡിയോ ക്ലിപ് നോക്കുന്നതിന് പകരം കണ്ണാടിയില്‍ സ്വന്തം പ്രതിരൂപം കണ്ടാല്‍ മതിയെന്നും രോഷാകുലയായ രാധിക പറഞ്ഞു.