ഹൈദരാബാദ്: കരസേന മേജറിന്റെ ഭാര്യയും റേഡിയോ ജോക്കിയുമായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ബൊലറുമിൽ ഇവരുടെ ക്വാർട്ടേഴ്സിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗാസിയാബാദ് സ്വദേശിനി സന്ധ്യ സിംഗാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് സന്ധ്യയുടെ ഭർത്താവ് മേജർ വൈഭവ് വിശാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു വര്‍ഷം മുമ്പാണ് ഇവരുടെ പ്രണയ വിവാഹം നടന്നത്.
ക്വാര്‍ട്ടേഴ്സില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് സന്ധ്യയുടെ മൃതദേഹം കണ്ടെത്തിയത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാള്‍ സന്ധ്യയെ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധന പീഡനം ആരോപിച്ച് സന്ധ്യയുടെ സഹോദരി വിശാലിനെതിരെ പോലീസില്‍ പരാതി നല്കി. പോലീസ് വിശാലിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.