ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്‍ഗോ കോംപ്ലക്‌സില്‍ ആണവ വികിരണ ചോര്‍ച്ച.
വിമാനത്താവളത്തിലെ മൂന്നാമത്തെ കാര്‍ഗോ ടെര്‍മിനലില്‍ എത്തിച്ച മെഡിക്കല്‍ ഉപകരണത്തില്‍ നിന്നാണ് ചോര്‍ച്ചയുണ്ടായത്. ആണവോര്‍ജ ബോര്‍ഡിന്റെ അംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
രാവിലെ 10.45നാണ് ഉപകരണത്തില്‍ നിന്ന് ആണവ വികിരണ ചോര്‍ച്ചയുണ്ടെന്ന് അറിയിച്ചു കൊണ്ട് ചീഫ് ഫയര്‍ഓഫീസര്‍ക്ക് സന്ദേശം ലഭിച്ചത്.
എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ നിന്ന് കൊണ്ടുവന്നതായിരുന്നു ഉപകരണം. ആണവ ചോര്‍ച്ചയെ തുടര്‍ന്ന് ദുരന്ത നിവാരണ സേന ടെര്‍മിനല്‍ ഒഴിപ്പിച്ച് അതിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്.